കോവിഡ് 19 : സമൂഹവ്യാപനം പഴുതുകൾ അടച്ച് ജില്ലാ കളക്ടർ ; ജില്ലയിലെ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം.

കൊല്ലം: കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന വില്ലേജ്, താലൂക്ക് ഓഫീസുകൾ ഉൾപ്പടെയുള്ള വിവിധ സർക്കാർ ഓഫീസുകളിൽ നിന്നും ലഭിക്കേണ്ട പ്രധാനപ്പെട്ട സേവനങ്ങളെല്ലാം പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കിയിട്ടുള്ളതാണ്. കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനം സാമൂഹ്യ അകലം പാലിക്കുക എന്നതാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ നിർദ്ദേശം.

വിവിധഓഫീസുകളിൽ നിന്നും ഓൺലൈൻ ആയി ലഭിക്കുന്ന സേവനങ്ങൾ ഉപയോഗപ്പെടുത്താതെ പൊതുജനങ്ങൾ സർക്കാർ ഓഫീസുകളിൽ നേരിട്ട് എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർക്കാർ ഓഫീസുകളിൽ നിന്ന് ഇപ്രകാരം ലഭ്യമാകുന്ന സേവനങ്ങൾക്കായി പൊതുജനങ്ങൾ ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിക്കേണ്ടതും ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യങ്ങളിൽ അല്ലാതെ സർക്കാർ ഓഫീസുകളിൽ നേരിട്ട് എത്തുന്നത് ഒഴിവാക്കേണ്ടതുമാണ്. അത്യാവശ്യ കാര്യങ്ങൾക്ക് ഫോൺ മുഖേന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടേണ്ടതാണെന്നും കൊല്ലം ജില്ലാ കളക്ടർ അറിയിച്ചു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.