തമിഴ്നാട്ടില്‍ ചൊവ്വാഴ്ച മുതല്‍ നിരോധനാജ്ഞ ; അവശ്യസാധനങ്ങള്‍ മാത്രം ലഭിക്കുന്ന കടകള്‍ തുറക്കും

ചെന്നൈ : തമിഴ്നാട്ടില്‍ വൈറസ് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. അവശ്യസാധനങ്ങള്‍ മാത്രം ലഭിക്കുന്ന കടകള്‍ തുറക്കും. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് കടത്തുന്നതിന് തടസ്സം ഉണ്ടാകില്ല.

തുടര്‍ന്ന് മാര്‍ച്ച് 31 ന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി നിരോധനാഞ്ജ നീട്ടണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചെന്നൈ, ഈറോഡ്, കാഞ്ചീപുരം, തിരുനെല്‍വേലി, കേയമ്പത്തുര്‍ എന്നീ അഞ്ച് ജില്ലകളിലാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

പുതുച്ചേരിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇന്ന് വൈകിട്ട ആറ് മുതല്‍ മദ്യശാലകളും പുതുച്ചേരിയില്‍ പ്രവര്‍ത്തിക്കില്ല. നിലവില്‍ ഒന്‍പത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഒരാള്‍ അസുഖം ഭേദമായി ആശുപത്രി വിടുകയും ചെയ്തു.

Comments are closed.