Ultimate magazine theme for WordPress.

കൊവിഡ് 19 ബാധയെത്തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ആദ്യ മരണം ; ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആയി

കൊല്‍ക്കത്ത: കൊവിഡ് 19 ബാധയെത്തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ആദ്യ മരണം. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആയി. കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 55 വയസ്സുകാരന്‍ മൂന്നരയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് ബംഗാള്‍ ആരോഗ്യ വകുുപ്പിനെ ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചു. അതേസമയം ചാവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല.

എന്നാല്‍ കാര്‍ഗോ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കൂടാതെ രാജ്യത്തെ മുഴുവന്‍ യാത്രാ ട്രെയിനുകളും ഈ മാസം 31 വരെ നിര്‍ത്തിവയ്ക്കാന്‍ റെയില്‍വേ തീരുമാനിച്ചു. പാസഞ്ചര്‍, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളെല്ലാം സര്‍വീസ് നിര്‍ത്തി. ഇതോടെ പ്രതിദിനം സര്‍വീസ് നടത്തിയിരുന്ന 13,000 ട്രെയിനുകള്‍ നിര്‍ത്തി. ഡല്‍ഹി മെട്രോ ഉള്‍പ്പെടെ വിവിധ മെട്രോകളും വിവിധ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.

Comments are closed.