കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ 19 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂര്‍ണ്ണമായും അടച്ചിടും

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ 19 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂര്‍ണ്ണമായും അടച്ചിടുമെന്നും ആറ് സംസ്ഥാനങ്ങളില്‍ ഭാഗികമായി വിലക്ക് ഏര്‍പ്പെടുത്തുമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് ഇതുവരെ 415 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 23 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കൂടാതെ സാംപിള്‍ പരിശോധനയ്ക്ക് 12 ലാബോറട്ടറി ചെയിനുകള്‍ രൂപീകരിച്ചു. ഇവയ്ക്ക് 15,000 കലക്ഷന്‍ സെന്ററുകള്‍ ഉണ്ടാവും. എന്നാല്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ അനിശ്ചിതകാലം നിര്‍ത്തിവയ്ക്കും.

Comments are closed.