കൊവിഡ് 19 : പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യുഡല്‍ഹി: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ കമ്പനികള്‍ അടച്ചിടുകയോ ജീവനക്കാര്‍ അവധിയെടുക്കുകയോ ചെയ്താല്‍ ശമ്പളം വെട്ടിക്കുറയ്ക്കാനോ ജീവനക്കാരെ പിരിച്ചുവിടാനോ പാടില്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

കൂടാതെ അവധി എടുക്കുന്നവരുടെ ശമ്പളവും കുറയ്ക്കാന്‍ പാടില്ല. ദിവസവേതനക്കാര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും ഇത് ബാധകമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ പറയുന്നു.

Comments are closed.