കൊവിഡ് വ്യാപനം : അടിയന്തിര സേവനങ്ങളൊഴികെ എല്ലാം അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അടിയന്തിര സേവനങ്ങളൊഴികെ എല്ലാം അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. തുടര്‍ന്ന് ആശുപത്രികളില്‍ അടിയന്തര ചികിത്സ മാത്രമേ നടത്താവൂ എന്നും, ഒ.പി സേവനം നിര്‍ത്തിവെയ്ക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരള ഘടകം ആവശ്യപ്പെട്ടിരുന്നു.

അതേസമയം വീടുകളിലേയും ക്ലിനിക്കിലേയും പരിശോധന ഡോക്ടര്‍മാര്‍ നിര്‍ത്തിവയ്ക്കണം. കാഷ്വാലിറ്റി പ്രവര്‍ത്തിപ്പിച്ച് കോവിഡ് വ്യാപനം തടയാന്‍ ആശുപത്രികള്‍ നടപടി സ്വീകരിക്കണമെന്നും ഫോണിലൂടെ മെഡിക്കല്‍ സേവനം നടത്തണം. 18 വയസിനു താഴെയുള്ളവരും പ്രായമായവരും ആശുപത്രി സന്ദര്‍ശനം നടത്തരുതെന്നും ഐഎംഎ ആവശ്യപ്പെട്ടിരിക്കുകയാണ്.

Comments are closed.