കൊവിഡ് 19 വ്യാപിക്കുന്നതിനാല്‍ 24 മണിക്കൂറിനുള്ളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ പൂട്ടണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മുന്‍കരുതലിന്റെ കാര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ അമാന്തം കാണിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാവും.

കാര്യങ്ങള്‍ അതീവഗുരുതരമായിട്ടും ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടയ്ക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. 24 മണിക്കൂറിനുള്ളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ പൂട്ടണമെന്നും ജില്ലകള്‍ അടച്ചിടാനുള്ള കേന്ദ്രനിര്‍ദ്ദേശം അടിയന്തിരമായി നടപ്പാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു.

Comments are closed.