സംസ്ഥാനത്ത് 28 പേര്‍ക്ക് കൂടി കൊവിഡ് : മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 28 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 25 പേരും ഗള്‍ഫില്‍ നിന്ന് വന്നവരാണ്. കാസര്‍ഗോഡ് ജില്ലയില്‍ മാത്രം 19 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. എന്നാല്‍ അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കില്ല. പൊതുഗതാഗതവും നിര്‍ത്തിവയ്ക്കും. പെട്രോള്‍ പന്പുകള്‍, ആശുപത്രികള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതിനാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ ആളുകള്‍ കഴിവതും പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ കാസര്‍ഗോഡ് കൂടുതല്‍ കര്‍ക്കശ നടപടികള്‍ സ്വീകരിക്കും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റും കനത്ത പിഴയും ചുമത്തും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കി.

സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുും. കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം വെള്ളം , വൈദ്യുതി, ടെലികോം, ഭക്ഷ്യ വസ്തുക്കളുടെ വില്‍പ്പന തുടങ്ങിയ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ല. ഇതിന് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ നടപടി സ്വീകരിക്കണമെന്നും നിലവില്‍ തൊഴില്‍ ഇല്ലാത്ത അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കുുകയും ആവശ്യമായ വൈദ്യ പരിശോധന നടത്തുകയും ചെയ്യും.

അവര്‍ക്ക് ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്ത് പോകാതിരിക്കാന്‍ അവരുടെ ഫോണ്‍ ടവര്‍ ലൊക്കഷന്‍ നിരീക്ഷിക്കും. ഓരോ ജില്ലകളിലും കൊറോണ പരിചരണത്തിന് മാത്രമായി പ്രത്യേക ആശുപത്രികള്‍ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ സംസഥാനത്ത് 64320 പേര്‍ നിരീക്ഷണത്തിലുണ്ട്. 383 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ്. ഇന്ന് 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Comments are closed.