അമേരിക്കയില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 42000 കടന്നു; അറുന്നൂറിലെ പേര്‍ മരിച്ചു

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 42000 കടന്നു. അറുന്നൂറിലെ പേര്‍ മരിക്കുകയും ചെയ്തു. എന്നാല്‍ അമേരിക്കയെ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. അതേസമയം ലോകത്താകെ കൊവിഡ് മരണം പതിനാറായിരം കടന്നു. മൂന്ന് ലക്ഷത്തി എണ്‍പതിനായിരത്തോളം പേര്‍ക്കാണ് രോഗ ബാധയേറ്റത്.

അതേസമയം ഇറ്റലിയില്‍ മാത്രം മരണം 6000 കവിഞ്ഞു. 601 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്. 65000ത്തോളം രോഗബാധിതരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. സ്‌പെയിനില്‍ 539 മരണം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കൊറോണ വൈറസ് ദ്രുതഗതിയില്‍ രോഗം വ്യാപിപ്പിക്കുകയാണെന്നും ആദ്യ കേസില്‍ നിന്ന് ഒരുലക്ഷമാകാന്‍ 67 ദിവസമെടുത്തു. രണ്ട് ലക്ഷമാകാന്‍ 11 ദിവസവും മൂന്ന് ലക്ഷമാകാന്‍ വെറും നാല് ദിവസവുമാണ് എടുത്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Comments are closed.