കൊവിഡ് 19 : രോഗവ്യാപനത്തിന്റെ തോത് കൂടുന്നു ; കൂടുതല്‍ പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന

ദില്ലി: കൊവിഡ് 19 രോഗവ്യാപനത്തിന്റെ തോത് കൂടുന്നതായും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്യണമെന്നും ണഒഛ അറിയിച്ചു. കൂടാതെ ആഗോള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കൊവിഡിനെതിരെ പോരാടണമെന്നും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിരുന്നു. കൂടാതെ സംഘര്‍ഷ മേഖലകളില്‍ കൊവിഡ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.

അതേസമയം കൊവിഡ് ബാധിച്ച് ലോകമാകെ മരണം പതിനാറായിരം കടന്നു. മൂന്ന് ലക്ഷത്തി എണ്‍പതിനായിരത്തോളം പേര്‍ക്കാണ് രോഗ ബാധയേറ്റത്. ഇറ്റലിയില്‍ മാത്രം മരണം 6000 കവിഞ്ഞു. 601 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്. 65000ത്തോളം രോഗബാധിതരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. സ്‌പെയിനില്‍ 539 മരണം പുതുതായി റിപ്പോര്‍ട്ട് ചെയ്തു.

ഫ്രാന്‍സിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്. ന്യൂസിലന്‍ഡും സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങുകയാണ്. ഇതിനിടെ കൊറോണ വൈറസ് ദ്രുതഗതിയില്‍ രോഗം വ്യാപിപ്പിക്കുകയാണെന്നും ആദ്യ കേസില്‍ നിന്ന് ഒരുലക്ഷമാകാന്‍ 67 ദിവസമെടുത്തു. രണ്ട് ലക്ഷമാകാന്‍ 11 ദിവസവും മൂന്ന് ലക്ഷമാകാന്‍ വെറും നാല് ദിവസവുമാണ് എടുത്തതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Comments are closed.