രാജ്യത്ത് കൊവിഡ് മരണം ഒന്‍പതായി; രോഗബാധിതരായവരുടെ എണ്ണം 480 ആയി

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് ബാധയുടെ സമൂഹ വ്യാപനം സംശയിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥന സര്‍ക്കാരുകളും നടപടികള്‍ കടുപ്പിച്ചിരിക്കുന്നു. തുടര്‍ന്ന് രാജ്യത്ത് കൊവിഡ് മരണം ഒന്‍പതായി. രോഗബാധിതരായവരുടെ എണ്ണം 480 ആയി. അതേസമയം സീപോര്‍ട്ട്, ഏയര്‍പോര്‍ട്ട്, റെയില്‍ പോര്‍ട്ട് , ഉള്‍പ്പെടെ 107 ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റുകളും അടയ്ക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

23 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍, ആഭ്യന്തര വിമാന സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കുന്നതാണ്. കൂടാതെ എല്ലാ ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റുകളും അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇന്ന് ദില്ലിയില്‍ പകുതി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. അതേസമയം മലേഷ്യയില്‍ നിന്ന് 104 പേരെയും ഇറാനില്‍ നിന്ന് 600 പേരെയും തിരിച്ചെത്തിച്ചു. ഇവരെ കരുതല്‍ സംരക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Comments are closed.