മൂന്നാറില്‍ ട്രിപ്പ് ജീപ്പുകള്‍ക്ക് ഈ മാസം 31വരെ വിലക്ക് ഏര്‍പ്പെടുത്തി

തൊടുപുഴ: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ ട്രിപ്പ് ജീപ്പുകള്‍ക്ക് ഈ മാസം 31വരെ വിലക്ക് ഏര്‍പ്പെടുത്തി. ബസുകള്‍ കുറവായ മൂന്നാറില്‍ യാത്രയ്ക്കായി ജീപ്പുകളെയാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. യാത്രക്കാരെ കുത്തിനിറച്ചാണ് ഈ ജീപ്പുകളുടെ സര്‍വീസ്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും യാത്രക്കാരുടെ എണ്ണം കുറയ്ക്കാന്‍ തയ്യാറാകാതിരുന്നതോടെ മൂന്ന് പേരില്‍ കൂടുതല്‍ കൂട്ടം ചേരരുത്.

നിയന്ത്രണം ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇതോടെ നാട്ടുകാര്‍ യാത്ര ഓട്ടോയിലാക്കി. തുടര്‍ന്ന് ഓട്ടോയില്‍ ഒരു സമയം ഒരാളെ മാത്രമേ കയറ്റാവൂ എന്ന് ജില്ലഭരണകൂടം ഉത്തരവിറക്കി. നിര്‍ദ്ദേശം അവഗണിച്ചും ടൗണില്‍ കൂട്ടമായി നിന്നവരെ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തിരിച്ചയച്ചു.

അതേസമയം മൂന്നാറില്‍ താമസിച്ച ബ്രിട്ടീഷ് സംഘത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രമാണ് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. ഈ സമയം കടകളിലെ തിരക്ക് നിയന്ത്രിക്കണമെന്ന് വ്യാപാരികള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Comments are closed.