ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരോട് സഹകരിക്കാതെ മാസ്‌ക് വലിച്ചെറിഞ്ഞ എറണാകുളം സ്വദേശി അറസ്റ്റില്‍

കൊച്ചി: ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരോട് സഹകരിക്കാതെ അവര്‍ നല്‍കിയ മാസ്‌ക് വലിച്ചെറിഞ്ഞ എറണാകുളം സ്വദേശി ലാമി അറയ്ക്കലിനെ കൊച്ചി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ നെടുമ്പാശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. അതേസമയം കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

അവശ്യസാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും. എന്നാല്‍ ലോക്ക് ഡൗണ്‍ നടപ്പാക്കുമ്പോള്‍, ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കേരളം അടച്ച് പൂട്ടലിലാണെങ്കിലും അവശ്യസാധനങ്ങള്‍ കിട്ടും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കും. ഭക്ഷണം,പാനീയം,മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തും.

പാല്‍,പച്ചക്കറി, പലചരക്ക്, പഴങ്ങള്‍, മത്സ്യം, മാംസം,കാലിത്തീറ്റ തുടങ്ങിയവയെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉണ്ട്. കാസര്‍കോട് ജില്ലയില്‍ ഇത്തരം കടകള്‍ രാവിലെ 11മുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കുന്നതാണ്. അതേസമയം സംസ്ഥാനത്ത് നിലവില്‍ 93 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോഴിക്കോട് ഇന്നലെ രാത്രി രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Comments are closed.