കൊവിഡ് 19 : ഒമാനിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് റീജ്യനല്‍ മുനിസിപ്പാലീറ്റീസ് മന്ത്രാലയം

മസ്‌കറ്റ്: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാന്‍ സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ഒമാനിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് ഉത്തരവ്. ഒമാനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 66 കടന്നു. അതസമയം ഇന്ന് ഒമാനില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 വയറസ്സ് ബാധ സ്ഥിരീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒന്‍പതു ഒമാന്‍ സ്വദേശികള്‍ക്കും , രണ്ടു സ്ഥിരതാമസക്കാരായ പ്രവാസികള്‍ക്കുമാണ് രോഗം പിടിപെട്ടതെന്നും ഇതിനകം 17 പേര്‍ രോഗവിമുക്തരായെന്നും മന്ത്രാലയം വ്യക്തമാക്കി. ജനങ്ങള്‍ കൂട്ടം കൂടുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് ഒമാനില്‍ കടകളുടെ പ്രവര്‍ത്തനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഭക്ഷ്യോത്പന്നങ്ങള്‍, ഗ്രോസറികള്‍, ക്ലിനിക്കുകള്‍, ഫര്‍മാസികള്‍, ഗ്യാസ് സ്റ്റേഷനുകള്‍ എന്നി സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ അനുമതിയുണ്ട്. അതേസമയം ഹോം ഡെലിവറികള്‍ ഒഴികെ ഭക്ഷണ ശാലകളിലും കോഫീ ഷോപ്പുകളിലും ഭക്ഷണം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടാതെ ഹെല്‍ത്ത് ക്ലബ്ബ് , ബാര്‍ബര്‍ ഷോപ് , ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ അടച്ചിടണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

Comments are closed.