Ultimate magazine theme for WordPress.

പൗരത്വ ഭേദഗതി : ദില്ലിയില്‍ കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പൊലീസ്

ദില്ലി: ദില്ലിയില്‍ കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലിയിലെ ഷഹീന്‍ ബാഗില്‍ ആരംഭിച്ച സമരം തുടരാന്‍ അനുവദിക്കില്ലെന്ന് ദില്ലി പൊലീസ് സമരക്കാരെ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്ത് പൊലീസ് വിന്യസിച്ച് സമരപ്പന്തലിലെ കസേരകള്‍ എടുത്തുമാറ്റി. സമരം ആരംഭിച്ച് 101 ദിവസത്തിന് ശേഷമാണ് ഇവിടെ നിന്നും സമരക്കാരെ ഒഴിപ്പിക്കുന്നത്.

കൊവിഡ് രോഗബാധ പടരുന്ന പശ്ചാത്തലത്തില്‍ സമരം തുടരുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമരക്കാരോട് അറിയിച്ചിരുന്നു. എന്നാല്‍ കെജ്‌രിവാളിന്റെ അഭ്യര്‍ത്ഥന സമരസമിതി പൂര്‍ണമായും തള്ളുകയായിരുന്നു.

അതേസമയം കൊവിഡ് എന്നല്ല ഒരു വൈറസിനെയും ഭയക്കുന്നില്ല, അതേസമയം ജാഗ്രതയുണ്ടാകും. ആള്‍ക്കൂട്ടം ഒത്തുചേരുന്ന ഇടമായതിനാല്‍ കൃത്യമായ ജാഗ്രതാ നടപടികള്‍ സമരവേദിയില്‍ ഉണ്ടാകുമെന്നും സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും സമരസമിതി അംഗങ്ങള്‍ വ്യക്തമാക്കി.

Comments are closed.