Ultimate magazine theme for WordPress.

കൊവിഡ് പ്രതിരോധത്തിന് മലേറിയ രോഗത്തിന് നല്‍കുന്ന മരുന്ന് ഉപയോഗിക്കാന്‍ അനുമതി

ദില്ലി: കൊവിഡ് പ്രതിരോധത്തിന് മലേറിയ രോഗത്തിന് നല്‍കുന്ന മരുന്ന് ഉപയോഗിക്കാന്‍ അനുമതി ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം അനുമതി നല്‍കി. മലേറിയ രോഗത്തിന് നല്‍കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന്
ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. അതേസമയം മരുന്ന് ആവശ്യത്തിന് സ്റ്റോക് ചെയ്തിട്ടുണ്ടെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. മലേറിയാ രോഗത്തിന് ചികിത്സക്കും മുന്‍കരുതലായും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്.

സാര്‍സ് പടര്‍ന്ന് പിടിച്ചിരുന്ന സമയത്തും മരുന്ന് ഫലം ചെയ്ത മുന്നനുഭവം കൂടി കണക്കിലെടുത്താണ് ശുപാര്‍ശ നല്‍കിയത്. പതിനഞ്ച് വയസ്സിന് താഴെ ഉള്ളവര്‍ക്കും കണ്ണുമായി ബന്ധപ്പെട്ട അസുഖം ഉള്ളവരും മരുന്ന് ഉപയോഗിക്കരുത്. രോഗ സാധ്യതയുള്ളവര്‍ പ്രതിരോധ മരുന്ന് കഴിച്ച ശേഷവും ക്വാറന്റൈന്‍ തുടരേണ്ടതാണ്. അതേസമയം കൊവിഡ് രോഗമുള്ളവരെയോ രോഗം സംശയിക്കുന്നവരെയോ ചികിത്സിക്കുന്നവര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട് ക്വാറന്റൈനില്‍ തുടരുന്നവര്‍ എന്നിവര്‍ക്ക് പ്രതിരോധ മരുന്ന് എന്ന നിലയില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കാവുന്നതാണ്.

Comments are closed.