പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഇന്ന് വീണ്ടും എത്തുന്നു ; കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിനായി പ്രധാനമന്ത്രി എത്തിയിരുന്നു. എന്നാല്‍ രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ലോക്കൗട്ട് പ്രഖ്യാപിച്ചിരിക്കെ ഇന്ന് രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി വീണ്ടും ജനങ്ങള്‍ക്ക് മുന്നില്‍ എത്തുകയാണ്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പലരും അടച്ചുപൂട്ടലുകളെ ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്നും സ്വയം സുരക്ഷിതത്വം, ഉറപ്പാക്കാന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പൂര്‍ണ്ണമായും ലോക്കൗട്ടിലേക്ക് പോയതിനെത്തുടര്‍ന്ന് ട്രെയിനുകളും മെട്രോകളും അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളുമെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്.

നാളെ മുതല്‍ വ്യോമഗതാഗതവും നിര്‍ത്തി വെയ്ക്കുന്നതാണ്. അതേസമയം ഇന്ത്യയില്‍ ഇതുവരെ 490 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒമ്പതു പേര്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ലോകത്താകമാനം മൂന്ന് ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കിക്കുന്നത്. 13,000 ഓളം പേര്‍ മരിക്കുകയും ചെയ്തിരുന്നു.

Comments are closed.