എട്ടു മാസത്തെ കരുതല്‍ തടവിനു ശേഷം മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് മോചനം

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനു പിന്നാലെ എട്ടു മാസത്തെ കരുതല്‍ തടവിനു ശേഷം മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മോചിതനാവുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയതിനു പിന്നാലെയായിരുന്നു ഒമര്‍ അബ്ദുള്ള, പിതാവ് ഫാറൂഖ് അബ്ദുള്ള, പി.ഡി.പി നേതാവും മൂന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി തുടങ്ങിയവര്‍ അറസ്റ്റിലായിരുന്നു.

തുടര്‍ന്ന് ഇവര്‍ക്കെതിരെ ഫെബ്രുവരി അഞ്ചിന് പൊതുസുരക്ഷാ നിയമം ചുമത്തിയിരിന്നു. എന്നാല്‍ ഫാറൂഖ് അബ്ദുള്ളയെ മാര്‍ച്ച് 13ന് മോചിപ്പിച്ചിരുന്നു. എന്നാല്‍ ഒമര്‍ അബ്ദുള്ളയുടെ സഹോദരി നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി, ഒമറിനെ വിട്ടയക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ ഉടന്‍ വേണമെന്നും കരുതലില്‍ തന്നെ തുടരാനാണെങ്കില്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിലപാട് അറിയിക്കണമെന്നും കേന്ദ്രസര്‍ക്കാരിന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം സ്ത്രീ ശക്തിയെ കുറിച്ചും സ്്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചും സംസാരിക്കുന്ന ഭരണകൂടം സ്ത്രീകളെയാണ് ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നതെന്നും ഒമറിന്റെ മോചനത്തെ സ്വാഗതം ചെയ്ത് മെഹ്ബൂബ ട്വീറ്റ് ചെയ്തിരുന്നു.

Comments are closed.