സൗദി അറേബ്യയില്‍ കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് 1000 റിയാല്‍ പിഴ

റിയാദ്: കൊവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തും. എന്നാല്‍ കര്‍ഫ്യു ലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും ഇരട്ടിയാകും. അതേസമയം മൂന്നാം തവണയും ലംഘനമുണ്ടായാല്‍ പിന്നെ ജയിലില്‍ വാസമായിരിക്കും. 21 ദിവസത്തേക്ക് വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു മണിവരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വൈറസ് ബാധയേറ്റ് ലോകമാകെ മരണം പതിനാറായിരം കടന്നു. മൂന്ന് ലക്ഷത്തി എണ്‍പതിനായിരത്തോളം പേര്‍ക്കാണ് വൈറസ് ബാധയേറ്റത്. അതേസമയം ഇറ്റലിയില്‍ മാത്രം മരണം 6000 കവിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 601 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്.

65000ത്തോളം രോഗബാധിതരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഫ്രാന്‍സിലും ഇറാനിലും മരണസംഖ്യ കൂടുകയാണ്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അനുസരിച്ച് ആദ്യ കേസില്‍ നിന്ന് ഒരുലക്ഷമാകാന്‍ 67 ദിവസമെടുത്തു. രണ്ട് ലക്ഷമാകാന്‍ 11 ദിവസവും മൂന്ന് ലക്ഷമാകാന്‍ വെറും നാല് ദിവസവുമാണ് എടുത്തതെന്നാണ് റിപ്പോര്‍ട്ട്.

Comments are closed.