യു.കെയില്‍ നിന്നും മണിപ്പൂരില്‍ മടങ്ങിയെത്തിയ 23 കാരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യുഡല്‍ഹി: യു.കെയില്‍ നിന്നും മണിപ്പൂരില്‍ മടങ്ങിയെത്തിയ 23 കാരിയായ വിദ്യാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ഇവരുടെ വീട്ടുകാരും നിരീക്ഷണത്തിലാണുള്ളത്. അതേസമയം കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കൂടുതല്‍ കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

ഗുജറാത്തില്‍ പുതിയ രണ്ട് കേസുകള്‍ കൂടി വന്നതോടെ രോഗികളുടെ എണ്ണം 33 ആയി. കേരളത്തില്‍ വിദേശത്തുനിന്ന് വന്ന തൃശൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കെല്ലാം ആയിരം രൂപ വീതം സര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ നീണ്ട നിര ഒഴിവാക്കുന്നതിന് സാധനങ്ങള്‍ വാങ്ങാന്‍ ടോക്കണ്‍ സൗകര്യം നല്‍കിയിരിക്കുകയാണ്.

മഹാരാഷ്ട്രയില്‍ അഞ്ചു പേര്‍ക്ക് കുടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 101 ആയി. അതേസമയം കസാക്കിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നാട്ടിലെത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടി. നാട്ടിലേക്ക് പോരുന്നതിന് ഇവര്‍ ബുക്ക് ചെയ്ത വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയിരിക്കുകയാണ്.

Comments are closed.