മലപ്പുറത്ത് യു എ ഇയില്‍ നിന്നെത്തിയ അക്കൗണ്ടന്റ് ഓഫീസ് തുറന്ന് പ്രവര്‍ത്തിപ്പിച്ചതിന് അറസ്റ്റില്‍

മലപ്പുറം: വിദേശത്ത് നിന്നെത്തുന്നവര്‍ കൃത്യമായി അറിയിക്കണമെന്നും ഹോം ക്വാറന്റൈന്‍ അടക്കമുള്ള നിരീക്ഷണങ്ങള്‍ പാലിക്കണമെന്നും ആദ്യ ഘട്ടം മുതല്‍ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പലരും ഇതിന് തയ്യാറാകുന്നില്ല. അതിനാല്‍ കേരളത്തില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുന്നതില്‍ പ്രധാന കാരണമായി ഇത് മാറുകയാണ്.

അതിനാല്‍ അതുകൊണ്ടുതന്നെ വിദേശത്ത് നിന്നെത്തുന്നവരെ കര്‍ശനമായി നിരീക്ഷണത്തിലാക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. നിരീക്ഷണവലയം മറികടന്ന് പൊതു ഇടത്തില്‍ സഞ്ചരിച്ചാല്‍ ജയിലിടയ്ക്കുമെന്ന് പോലും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ യു എ ഇയില്‍ നിന്നെത്തിയ അക്കൗണ്ടന്റ് സ്വന്തം ഓഫീസ് തുറന്ന് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സുമായെത്തി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് ഐസലോഷനിലാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്.

Comments are closed.