സ്വര്‍ണ വെള്ളരി തട്ടിപ്പ് : മൂന്ന് പേര് അറസ്റ്റില്‍
നിലമ്പൂര്‍: സ്വര്‍ണ വെള്ളരി തട്ടിപ്പ് നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. കൊണ്ടോട്ടി നെടിയിരുപ്പ് കൂനന്‍ വീട്ടില്‍ ഹമീദ് (55), കൊണ്ടോട്ടി ചുങ്കം പുളിക്കത്തൊടി അന്‍വര്‍ (31), മേലാറ്റൂര്‍ നെന്മിനി പിലാക്കല്‍ സുബ്രഹ്മണ്യന് (58) എന്നിവരാണ് പിടിയിലായത്. മണ്ണാര്‍ക്കാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് നടന്നത്.
ഇയാളെ ഫോണില്‍ വിളിച്ച് പരിചയക്കാരനായ ഗൂഡല്ലൂര്‍ക്കാരന്‍ അപ്പു എന്ന ആദിവാസി വൃദ്ധന് തോട്ടത്തില്‍ കിളച്ചപ്പോള്‍ സ്വര്‍ണ നിധി കിട്ടിയെന്നും അതില്‍ ഒരു പങ്ക് താങ്കളുടെ സ്ഥാപനത്തിന് സൗജന്യമായി നല്‍കാമെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് മലപ്പുറത്തേക്ക് വിളിച്ച് വരുത്തി മണ്ണാര്‍ക്കാട് സ്വദേശിയും സഹായിയും സാധനം നേരില്‍ കാണുകയും നിധിയില്‍ നിന്നും കൊത്തിയെടുത്തെതെന്ന് സംശയിക്കുന്ന ഒരു കഷ്ണം പരിശോധനക്കായി ഇടപാടുകാര്‍ക്ക് നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് സ്വര്‍ണപ്പണിക്കാരനെ കാണിച്ച് പരിശോധിച്ചതില്‍ ഒറിജിനല്‍ ആണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പിന്നീട് കാണാമെന്ന് പറഞ്ഞ് വഴിക്കടവിലേക്ക് വിളിച്ചുവരുത്തുകയും ആനമറിയില്‍ വെച്ച് നിധി കൈമാറുകയും ഇയാളുടെ പക്കല്‍ നിന്ന് 6.5 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.
പരാതിക്കാരന് നിധി വില്പനക്കായി സ്വര്‍ണ വ്യാപാരിയെ സമീപിച്ചപ്പോഴാണ് ഒരു തരി പോലും സ്വര്‍ണത്തിന്റെ അംശമില്ലാത്ത ലോഹക്കൂട്ടാണിതെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Comments are closed.