ലുലു മാളിലെ സ്ഥാപനങ്ങള്‍ക്ക് വാടക ഇളവ് പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

കൊച്ചി: കൊവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് ഉപഭോക്താക്കളുടെ വരവ് കുറഞ്ഞത് കച്ചവടത്തെ കാര്യമായി ബാധിച്ച സാഹചര്യത്തില്‍ ലുലു മാളിലെ സ്ഥാപനങ്ങള്‍ക്ക് വാടക ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. തുടര്‍ന്ന് ഇടപ്പള്ളി ലുലു മാളിലെ 254 ഷോപ്പുകളില്‍ നിന്നും തൃപ്രയാര്‍ വൈമാളിലെ കച്ചവടക്കാര്‍ക്കും സഹായകമാകും.

ഇടപ്പള്ളി ലുലു മാളിലെ 254 ഷോപ്പുകളില്‍ നിന്ന് ഒരു മാസം ലഭിക്കേണ്ടത് 11 കോടി രൂപയാണ്. യൂസഫലിയുടെ ജന്മനാടായ നാട്ടികയിലുള്ള തൃപ്രയാര്‍ വൈമാളില്‍ നിന്ന് ലഭിക്കേണ്ടത് ഒരുകോടി രൂപയാണ്. എന്നാല്‍ രണ്ടു മാളുകളിലുമായി 12 കോടിയുടെ വാടക ഇളവാണ് പ്രഖ്യാപിച്ചത്.

Comments are closed.