കൊവിഡ് 19 : ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ആലപ്പുഴ: കൊവിഡ് 19 വ്യാപിക്കുന്നതിനാല്‍ ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം ഹോട്ടലുകളില്‍ ഹോം ഡെലിവറി അല്ലെങ്കില്‍ പാഴ്‌സല്‍ സംവിധാനമേ പാടുള്ളുവെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശം ലംഘിച്ച് ഹോട്ടലില്‍ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കിയതിന് ആലപ്പുഴയിലെ പുന്നപ്രയില്‍ ഹോട്ടല്‍ മെന്‍സാ, ബ്രീസ് എന്നീ ഹോട്ടലുകള്‍ക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു.

എന്നാല്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് വീടുകളില്‍ പൊതിച്ചോറ് എത്തിച്ച് നല്‍കുകയാണ് ആലപ്പുഴയിലെ ജനകീയ ഭക്ഷണശാല പ്രവര്‍ത്തകര്‍. ഫോണ്‍ മുഖേന ബുക്കിംഗ് എടുത്താണ് വിതരണം. സംസ്ഥാനമൊട്ടാകെ ഇത്തരത്തില്‍ വിതരണം വ്യാപകമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Comments are closed.