Ultimate magazine theme for WordPress.

കൊവിഡ് ഭീതി : രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍ മാറ്റാന്‍ തീരുമാനിച്ചു

ഡല്‍ഹി: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 26 ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍ മാറ്റാന്‍ തീരുമാനിച്ചു. 2020 ഏപ്രിലില്‍ കാലാവധി അവസാനിക്കുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്ന് കണ്ടത്തിയാണ് മാറ്റി വക്കുന്നത്.

മഹാരാഷ്ട്ര 7, ഒഡീഷ 4, തമിഴ്‌നാട് 6, പശ്ചിമ ബംഗാള്‍ 5 എന്നീ സീറ്റുകളില്‍ ഏപ്രില്‍ രണ്ടിനും ആന്ധ്രപ്രദേശ് 4, തെലങ്കാന 2, അസം 3, ബിഹാര്‍ 5, ഛത്തീസ്ഗഡ് 2, ഗുജറാത്ത് 4, ഹരിയാന 2, ഹിമാചല്‍പ്രദേശ് 1, ഝാര്‍ഖണ്ഡ് 2, മധ്യപ്രദേശ് 3,മണിപ്പൂര്‍ 1, രാജസ്ഥാന്‍ 3 എന്നിവടങ്ങളില്‍ ഏപ്രില്‍ 9 ന് കാലാവധി പൂര്‍ത്തിയാകും. മേഘാലയയിലെ ഒരു സീറ്റില്‍ ഏപ്രില്‍ 22 നും ആണ് കാലാവധി അവസാനിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രായോഗികല്ല എന്ന് കണ്ടത്തിയാണ് തെരഞ്ഞെടുപ്പ് മാറ്റുന്നത്. അതേസമയം 17 സംസ്ഥാനങ്ങളില്‍ നിന്നായി 55 സീറ്റാണ് ഒഴിവു വരുന്നത്.

Comments are closed.