റെഡ്മി നോട്ട് 9 പ്രോയുടെ രണ്ടാം വിൽപ്പന ഇന്ന് ഇന്ത്യയിൽ ആരംഭിക്കും

റെഡ്മി നോട്ട് 9 പ്രോയുടെ രണ്ടാം വിൽപ്പന ഇന്ന് ഇന്ത്യയിൽ ആരംഭിക്കും. റെഡ്മി നോട്ട് 9 പ്രോ മാക്‌സിനൊപ്പം മാർച്ചിൽ തന്നെയാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. സ്മാർട്ട്ഫോൺ ആമസോൺ ഇന്ത്യ വഴിയും റീട്ടെയിൽ സ്റ്റോറുകൾ വഴിയും വിൽപ്പനയ്ക്ക് ലഭ്യമാണ്.

ഇന്റർ‌സ്റ്റെല്ലാർ ബ്ലാക്ക്, ഗ്ലേസിയർ വൈറ്റ്, അറോറ ബ്ലൂ എന്നീ മൂന്ന് കളർ വേരിയന്റുകളിൽ റെഡ്മി നോട്ട് 9 പ്രോ ലഭ്യമാകും. റെഡ്മി നോട്ട് 9 പ്രോ 4 ജിബി റാം 64 ജിബി റോം വേരിയന്റന് 12,999 രൂപയാണ് വില വരുന്നത്. 6 ജിബി റാം + 128 ജിബി റോം വേരിയന്റിന് 15,999 രൂപയാണ് വില വരുന്നത്. റെഡ്മിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഈ സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തും. ഇഎംഐ ഓപ്ഷൻ ഉൾപ്പെടെയുള്ള എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഇടപാടുകളിൽ 500 രൂപ വരെ വിലക്കിഴിവും ലഭിക്കും.

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്‌ഫോൺ ആമസോൺ ഇന്ത്യ, എംഐ ഹോം, എംഐ സ്റ്റുഡിയോ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാകും. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും എച്ച്എസ്ബിസി കാർഡുകൾക്കൊപ്പം അഞ്ച് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ആമസോൺ വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 1,000 രൂപ കിഴിവ് ലഭിക്കും.

റെഡ്മി നോട്ട് 9 പ്രോ പുതിയ അറോറ ഡിസൈനുമായിട്ടാണ് പുറത്തിറങ്ങുന്നത്. മൂന്ന് നിറങ്ങളിലാണ് നിലവിൽ ഫോൺ ലഭ്യമാവുക. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ മുന്നിലും പിന്നിലും ലഭ്യമാണ്. ക്രിയോ 465 സിപിയു, അഡ്രിനോ 618 ജിപിയു എന്നിവയ്ക്കൊപ്പം 8 എൻഎം ഫാബ്രിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്.

രണ്ട് ഡെഡിക്കേറ്റഡ് നാനോ സിം കാർഡ് സ്ലോട്ടുകൾക്കൊപ്പം റെഡ്മി നോട്ട് 9 പ്രോയിൽ ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഇത് റെഡ്മി നോട്ട് 9 പ്രോയിലെ സ്റ്റോറേജ് 512 ജിബി വരെ വിപുലീകരിക്കാൻ ഉപയോഗിക്കാം. സോഫ്റ്റ്‌വെയർ പരിശോധിച്ചാൽ റെഡ്മി നോട്ട് 9 പ്രോ ആൻഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയുള്ള MIUI 11 സ്കിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നു.

പിന്നിലുള്ള ക്വാഡ് ക്യാമറ സജ്ജീകരണത്തിൽ 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയുണ്ട്. സെൽഫികൾക്കായി ഡിവൈസ് പിക്‌സൽ-ബിന്നിംഗ് സാങ്കേതികവിദ്യയുള്ള 16 എംപി സെൽഫി ക്യാമറ ഉപയോഗിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ട് ചെയ്യുന്ന 5,020 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 പ്രോയ്ക്ക് ഇന്ധനം നൽകുന്നത്. റീട്ടെയിൽ ബോക്സിൽ ഫാസ്റ്റ് ചാർജറും ഉൾപ്പെടുത്തിയിട്ടുണ്ട്.

Comments are closed.