യമഹ തങ്ങളുടെ മജസ്റ്റി S മാക്സി സ്‌കൂട്ടറിനെ അവതരിപ്പിച്ചു

മജസ്‌റ്റി S മാക്‌സി സ്‌കൂട്ടറിനെ അവതരിപ്പിച്ച് യമഹ. ജപ്പാനിലാണ് പുത്തൻ മോഡലിനെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. സ്റ്റൈലിഷായ മുൻവശത്ത് മൗണ്ട് ചെയ്‌ത എൽഇഡി ഹെഡ്‌ലൈറ്റുകളാണ് മജസ്‌റ്റി S അവതരിപ്പിക്കുന്നത്. ഇത് ഉയർന്ന ബീമിനായി ഒരു പ്രൊജക്‌ടറും താഴ്ന്ന ബീമിനുള്ള പരമ്പരാഗത റിഫ്ലക്‌ടറും ഇടംപിടിച്ചിരിക്കുന്നു. രണ്ട് എൽ‌ഇഡി ഡി‌ആർ‌എൽ സ്ട്രിപ്പുകളും ഇതിന് ലഭിക്കുന്നു. സൈഡ് ടേൺ ഇൻഡിക്കേറ്ററുകൾ ഹെഡ്‌ലൈറ്റിന്റെ ഇരുവശത്തും സ്ഥിതിചെയ്യുന്നു.

സീറ്റിന്റെ രൂപകൽപ്പന മാക്‌സി സ്‌കൂട്ടറിന്റെ പ്രൊഫൈൽ വളരെ ആകർഷകമാക്കുന്നു. 795 മില്ലീമീറ്ററായാണ് സീറ്റ് ഉയരം ക്രമീകരിച്ചിരിക്കുന്നത്. അലോയ് വീലുകളും കറുത്ത നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്ന എക്‌സ്‌ഹോസ്റ്റും സ്‌കൂട്ടറിന്റെ വിഷ്വൽ അപ്പീൽ നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. മജസ്‌റ്റി S മാക്‌സി സ്‌കൂട്ടറിന്റെ പിൻഭാഗത്ത് ഒരു സ്പോർട്ടി എൽഇഡി ടെയിൽ ‌ലൈറ്റ്, സൈഡ് ടേൺ ഇൻഡിക്കേറ്ററുകൾ, പില്യൺ ഗ്രാബ് റെയിൽ എന്നിവയും ഇടംപിടിച്ചിരിക്കുന്നു.

സ്‌പോർടി ത്രീ-പോഡ് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് മജസ്‌റ്റി എത്തുന്നത്. ടാക്കോമീറ്റർ നടുവിലായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്യുവൽ മീറ്ററിനൊപ്പം ടെൽ-ടെയിൽ ലൈറ്റുകളും ഇടതുവശത്താണ്. വലതുവശത്ത്, സ്പീഡോമീറ്റർ, ട്രിപ്പ് മീറ്റർ, ക്ലോക്ക് മുതലായ വിവരങ്ങൾ കാണിക്കുന്ന ഒരു ഡിസ്പ്ലേ ഉണ്ട്.

155 സിസി സിംഗിൾ സിലിണ്ടർ 4-വാൽവ് എഞ്ചിനാണ് മജസ്‌റ്റി S-ന് കരുത്ത് നൽകുന്നത്. ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവുമായി വരുന്ന വാട്ടർ-കൂൾഡ് യൂണിറ്റാണ് ഇത്. പരമാവധി പവർ 11 bhp അല്ലെങ്കിൽ 15 bhp കരുത്തും 14 Nm torque ഉം ഉത്പാദിപ്പിക്കാൻ സ്‌കൂട്ടറിന് ശേഷിയുണ്ട്. ലിറ്ററിന് 40 കിലോമീറ്റർ ഇന്ധനക്ഷമത നൽകാൻ ഈ എഞ്ചിന് കഴിവുണ്ടെന്ന് യമഹ അവകാശപ്പെടുന്നു.

145 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ ഭാരം. ഈ ഭാരത്തിന്റെ ഒരു ഭാഗം വലിയ 7.4 ലിറ്റർ ഇന്ധന ടാങ്കിലേക്ക് വരുന്നു. ഒരു ടെലിസ്‌കോപ്പിക് ഫോർക്കും മോണോഷോക്ക് സജ്ജീകരണവുമാണ് മജസ്‌റ്റി S-ൽ ഉപയോഗിക്കുന്നത്. മുൻവശത്ത് 267 mm ഡിസ്‌ക്കും പിന്നിൽ 245 mm ഡിസ്‌ക്കുമാണ് വാഹനത്തിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. ജപ്പാനിൽ യമഹ മജസ്‌റ്റി S-ന് വില ഏകദേശം 2.38 ലക്ഷം രൂപയാണ് വില.

Comments are closed.