കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്ക് ശമ്പളത്തിനൊപ്പം അധികതുക പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ പാരാമെഡിക്‌സ്, സാനിറ്ററി വര്‍ക്കേഴ്‌സ് എന്നിവര്‍ക്ക് ഈ മാസത്തെ ശമ്പളത്തിനൊപ്പം അധികതുക പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പളനിസ്വാമി നിയമസഭയില്‍ അറിയിച്ചു.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്‌സ്, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും അവരെ അഭിനന്ദിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ഒരു മാസത്തെ പ്രത്യേക ശമ്പളം അവര്‍ക്ക് ലഭിക്കുമെന്നും പളനിസ്വാമി വ്യക്തമാക്കി. കൂടാതെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് 10 കോടി രൂപ ചെലവില്‍ എയര്‍ ആംബുലന്‍സ് സേവനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.