Ultimate magazine theme for WordPress.

കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട നിരവധി പേര്‍ അതിര്‍ത്തിയില്‍ കുടുങ്ങി

വയനാട്: കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ചെക്‌പോസ്റ്റുകള്‍ കേരളവും അടച്ചതോടെ കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട നിരവധി പേര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇവരെ കടത്തിവിടണമെന്ന് വയനാട് കളക്ടര്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇവരെ കടത്തിവിട്ടിട്ടില്ല.

അതേസമയം പച്ചക്കറി വാഹനങ്ങള്‍ ഒരുകാരണവശാലും തടയില്ലെന്നും ആവശ്യമായ നടപടികളെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ കേരളത്തിലേക്കുളള പച്ചക്കറി ലോഡുള്‍പ്പെടെ വാളയാറില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.

Comments are closed.