കൊറോണ ഭീഷണി : 21 ദിവസത്തേക്കു രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ 21 ദിവസത്തേക്കു രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം പ്രധാനമായ തീരുമാനമെടുക്കുകയാണ്. ഇന്നു രാത്രി 12 മണി മുതല്‍ രാജ്യം മുഴുവന്‍ അടച്ചിടുകയാണെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതു ബാധകമായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഏപ്രില്‍ 14 വരെയാണ് അടച്ചിടുക. ജനതാ കര്‍ഫ്യൂ വിജയിപ്പിച്ചതിനു ജനങ്ങള്‍ക്കു നന്ദി പറയുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ജനം ഒരുമിച്ചു നിന്നു. കൊറോണയെ തടയണമെങ്കില്‍ അതു പടരുന്ന വഴികള്‍ തകര്‍ക്കുകയാണു ചെയ്യേണ്ടത്. സാമൂഹിക അകലം പാലിക്കുകയെന്നത് ഓരോ പൗരനും ബാധകമാണ്. കുടുംബത്തിലെ എല്ലാവരും ഇതു പിന്തുടരണം. കൊറോണയെ നേരിടാന്‍ മറ്റു വഴികളില്ല. രോഗികള്‍ മാത്രമല്ല സാമൂഹിക അകലം പാലിക്കേണ്ടത്. വീടുകളില്‍നിന്ന് ആരും പുറത്തിറങ്ങരുത്. അശ്രദ്ധയ്ക്കു രാജ്യം ചിന്തിക്കാന്‍ കഴിയാത്തത്ര വലിയ വില നല്‍കേണ്ടിവരും. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങള്‍ക്കു പോലും കൊറോണ വൈറസിന്റെ ആഘാതം നേരിടാന്‍ സാധിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

Comments are closed.