സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ : ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കാന്‍ പോയ ലോറികള്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി

കോഴിക്കോട്: സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ കേരളത്തിലേക്ക് അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളുമെടുക്കാന്‍ പോയ ലോറികള്‍ അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി. പലര്‍ക്കും തിരികെയെത്താനാവുന്നില്ല. ചിലരെയോക്കെ മഹാരാഷ്ട്രയിലും തെലങ്കാനയിലും ഐസലേഷനില്‍ വരെയാക്കിയിരിക്കുകയാണ്.

തുടര്‍ന്ന് നാലു ദിവസം മുമ്പ് കോഴിക്കോട് നിന്നുപോയ 90 ശതമാന ലോറികള്‍ ചരക്കുമായി ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുകയാണെന്നും ഇങ്ങനെപോയാല്‍ എങ്ങനെ ഭക്ഷ്യാധാന്യം കേരളത്തിലെത്തിക്കുമെന്നാണ് ലോറിയുടമകള്‍ പറയുന്നത്. കൂടാതെ ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് കേരള സര്‍ക്കാര്‍ ചരക്കു ഗതാഗതത്തിന് സംവിധാനമൊരുക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.

Comments are closed.