ലോകത്താകെ കൊവിഡ് മരണം 18000 കടന്നു ; ഇറ്റലിയില്‍ 24 മണിക്കൂറില്‍ 743 മരണം

ന്യൂയോര്‍ക്ക്: ലോകത്താകമാനം കൊവിഡ് മരണം 18000 കടക്കുമ്പോള്‍ നാല് ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. അതേസമയം ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 743 പേര്‍ മരിക്കുകയും 5249 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. എന്നാല്‍ അമേരിക്കയില്‍ ഇന്ന് മാത്രം 5800 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

തുടര്‍ന്ന് രോഗികളുടെ എണ്ണം അരലക്ഷത്തോളമായി. തുടര്‍ന്ന് ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ ട്യുന്‍ബെര്‍ഗിനെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം സ്പെയിനില്‍ 24 മണിക്കൂറില്‍ മാത്രം നാലായിരത്തി അഞ്ഞൂറ് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

എന്നാല്‍ കൊവിഡിന്റെ പിടിയില്‍ നിന്ന് കരകയറുന്ന ചൈന യാത്രാ നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചു. അതിനിടെ ലോകത്തെ എല്ലാ സംഘര്‍ഷമേഖലകളിലും വെടിനിര്‍ത്തല്‍ വേണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അറിയിച്ചു.

Comments are closed.