പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലെ തുടര്‍ നടപടികള്‍ ഇന്നു ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

തിരുവനന്തപുരം: സംസ്ഥാനം ഈമാസം 31 വരെ പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചതിനിടെ രാജ്യം 21 ദിവസത്തേക്ക് അടച്ചിടുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലെ തുടര്‍ നടപടികള്‍ ഇന്നു ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുന്നതാണ്. എന്നാല്‍ അവശ്യസര്‍വ്വീസുകളായ ഭക്ഷണം ,മരുന്ന് എന്നിവക്ക് മുടക്കമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

അതേസമയം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ വിലക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകുന്നതാണ്. അതേസമയം കൊവിഡ് ബാധിതരുടെ എണ്ണം 109 ആയി.

ഒരു ആരോഗ്യപ്രവര്‍ത്തക അടക്കം 14 പേര്‍ക്കു കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 105 പേരാണ് ചികിത്സയിലുളളത്. 72,460 പേരാണ് നിരീക്ഷണത്തിലുള്ളത്. കൂടാതെ സ്വകാര്യ വാഹനങ്ങളിലെ യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം അടിയന്തര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നത് എന്തിനെന്ന് വിശദീകരിക്കുന്ന സത്യവാങ്മൂലം എല്ലാവരും കയ്യില്‍ കരുതണം.

അവശ്യ സേവനമായി പ്രഖ്യാപിച്ച വിഭാഗത്തിലുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ പാസ് കരുതണം. ജില്ലാപൊലീസ് മേധാവിമാര്‍ക്ക് അപേക്ഷ നല്‍കിയാല്‍ പാസ് അനുവദിക്കും. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുന്നതാണ്. കൂടാതെ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Comments are closed.