ഉംറ വിസയിലെത്തി തിരിച്ചുപോകാനാവാത്ത വിദേശികള്‍ മാര്‍ച്ച് 28നുള്ളില്‍ ബന്ധപ്പെടണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

റിയാദ്: ഉംറ വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും കൊവിഡ് നിയന്ത്രണങ്ങളുടെ ഫലമായി തിരിച്ചുപോകാനാവാത്ത വിദേശികള്‍ വിസയുടെ കാലാവധി കഴിഞ്ഞാലുണ്ടാകുന്ന നിയമനടപടികളും സാമ്പത്തിക പിഴവും ഒഴിവാക്കുന്നതിനായി മാര്‍ച്ച് 28നുള്ളില്‍ ബന്ധപ്പെടണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

അതിനായി ഹജ്ജ് മന്ത്രാലയത്തിന്റെ eservices.haj.gov.sa എന്ന ലിങ്ക് വഴി അപേക്ഷ നല്‍കണം. അതേസമയം ഈ സമയപരിധി ഉപയോഗപ്പെടുത്താതെ രാജ്യത്ത് കഴിയുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികളുണ്ടാകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

Comments are closed.