കര്‍ഫ്യൂ ലംഘിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവതി പിടിയില്‍

റിയാദ്: സാമൂഹിക മാധ്യമങ്ങളില്‍ കര്‍ഫ്യൂ ലംഘിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് യുവതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ സൗദി പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിരുന്നു.

അതേസമയം കാറിലെത്തിയ യുവതി വാഹനത്തിനകത്ത് ഇരുന്നാണ് ലൈവ് വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതായും ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Comments are closed.