രാജ്യം 21 ദിവസം അടച്ചുപൂട്ടുന്നത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍

മുംബൈ: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യം 21 ദിവസം അടച്ചുപൂട്ടുന്നത് ഏകദേശം ഒന്‍പത് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടാകാന്‍ പോകുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ ഒന്‍പത് ലക്ഷം കോടി എന്നത് ജിഡിപിയുടെ നാലുശതമാനം വരും. കോവിഡ് വ്യാപനം തടയുന്നതിന് വരുന്ന 21 ദിവസം രാജ്യമൊട്ടൊകെ അടച്ചിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത് ഇന്നലെ രാത്രിയാണ്.

ഇത് മൂലം സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന നഷ്ടം ജിഡിപിയുടെ നാലുശതമാനം ആയിരിക്കുമെന്ന് പ്രമുഖ ബ്രിട്ടീഷ് ധനകാര്യ സ്ഥാപനമായ ബാര്‍ക്ലെയിസ് പറയുന്നു. സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കേവലം 3.5 ശതമാനമായിരിക്കുമെന്നാണ് ബാര്‍ക്ലെയിസിന്റെ കണക്കുകൂട്ടല്‍. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെയുളള അനുമാനത്തില്‍ നിന്ന് 1.7 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്.

Comments are closed.