ഗുരുദ്വാരയില്‍ തീവ്രവാദി ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു ; നിരവധി പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഗുരുദ്വാരയില്‍ ന്യുനപക്ഷ സിഖ്വിഭാഗത്തിന്റെ മതപരമായ ആഘോഷത്തിനിടെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

അതേസമയം ഗുരുദ്വാരയില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം നടത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ സൈന്യം ഗുരുദ്വാരയുടെ ഒന്നാം നിലയിലുണ്ടായിരുന്ന വിശ്വാസികളെ ഒഴിപ്പിച്ചു. എന്നാല്‍ ആകമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

Comments are closed.