Ultimate magazine theme for WordPress.

കൊവിഡ് 19 ചികിത്സയ്ക്കുള്ള മരുന്നായി ഉപയോഗിച്ചുവരുന്ന ഹൈഡ്രോക്സിക്ലോറോക്വീന്‍ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ന്യുഡല്‍ഹി: ആഭ്യന്തര വിപണിയില്‍ മരുന്നിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി മലേറിയ ചികിത്സയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വീന്‍ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. കൊവിഡ് 19 ചികിത്സയ്ക്കുള്ള മരുന്നായി ഇത് ഉപയോഗിച്ചുവരുന്ന സാഹചര്യത്തില്‍ കൊമേഴ്സ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

ഹൈഡ്രോക്ലോറോക്വീനിന്റെയും അതുപയോഗിച്ചുള്ള ഫോര്‍മുലേഷനുകളുടെും കയറ്റുമതി അടിയന്തരമായി നിരോധിക്കുന്നതായി ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ പ്രകാരം മനുഷത്വപരമായ പരിഗണനകളാല്‍ മരുന്ന കയറ്റുമതി നടത്തുന്നതില്‍ സര്‍ക്കാരിന് അധികാരമുണ്ട്.

അതേസമയം കൊവിഡ് സംശയിക്കുന്നവര്‍ക്കും സ്ഥിരീകരിച്ചവരുമായ രോഗികള്‍ക്ക് ഹൈഡ്രോക്സിക്ലോറോക്വീന്‍ നല്‍കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ തിങ്കളാഴ്ച നിര്‍ദേശിച്ചിരുന്നു. കൂടാതെ കൊറോണയുടെ പ്രകടനമായ ലക്ഷണമില്ലാത്തവര്‍ക്കും ഈ മരുന്ന് പ്രായോഗികമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ അടിയന്തര ഘട്ടത്തില്‍ ഈ മരുന്ന് നിയന്ത്രിതമായ രീതിയില്‍ ഉപയോഗിക്കാന്‍ കൊവിഡ് ചികിത്സയ്ക്ക് നിശ്ചയിക്കപ്പെട്ട നാഷണല്‍ ടാസ്‌ക് ഫോഴ്സിന് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിരുന്നു.

Comments are closed.