ലോക്ക് ഡൗണ്‍ ലംഘനം : സംസ്ഥാനത്ത് ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 402 കേസുകള്‍ ; കൂടുതല്‍ കേസുകള്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 402 കേസുകളാണ്. എന്നാല്‍ കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം സിറ്റി പോലീസിന്റെ പരിധിയിലാണ്. പത്തനംതിട്ട, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ കേസുകള്‍ ഒന്നും റജിസ്റ്റര്‍ ചെയ്തിട്ടില്ല.
വിവിധ പൊലീസ് ജില്ലാ പരിധികളില്‍ രജിസ്റ്റര്‍ചെയ്ത കേസുകളുടെ എണ്ണം:
തിരുവനന്തപുരം സിറ്റി 121
തിരുവനന്തപുരം റൂറല്‍ 02
കൊല്ലം സിറ്റി 02
കൊല്ലം റൂറല്‍ 68
കോട്ടയം 10
ആലപ്പുഴ 24
ഇടുക്കി 48
എറണാകുളം സിറ്റി 47
എറണാകുളം റൂറല്‍ 22
തൃശൂര്‍ സിറ്റി 20
തൃശൂര്‍ റൂറല്‍ 01
പാലക്കാട് 01
മലപ്പുറം 06
കോഴിക്കോട് സിറ്റി 02
വയനാട് 13
കണ്ണൂര്‍ 10
കാസര്‍ഗോഡ് 05
Comments are closed.