സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചു വിവാഹം നടത്തിയ ചര്‍ച്ച് ഓഫ് ഗോഡിലെ പാസ്റ്റര്‍മാര്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ പാണ്ടനാട് കീഴ്വന്മഴി ചര്‍ച്ച് ഓഫ് ഗോഡില്‍ ഇന്നലെ വിവാഹം നടത്തിയതിനു ചര്‍ച്ച് ഓഫ് ഗോഡിലെ പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തു.

പാസ്റ്റര്‍മാരായ പി.ജെ. ജയിംസ്(67), പി.എം. തോമസ്(67) എന്നിവരെയാണ് നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് സി.ഐ: എം. സുധിലാല്‍ അറസ്റ്റ് ചെയ്തത്. അതേസമയം വിവാഹത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളാണ് പങ്കെടുത്തത്. തുടര്‍ന്ന് ഇരുവരേയും പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

Comments are closed.