ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാപാരം ഇടിയുന്നു. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ 500 പോയിന്റിലധികം നേട്ടത്തില്‍ തുടങ്ങിയ വിപണിയില്‍ ഇപ്പോള്‍ വ്യാപാരം 27000 പോയിന്റിലേക്കെത്തിയിരിക്കുകയാണ്. അതേസമയം നിഫ്റ്റിയിലും വ്യാപാരം 8000 പോയിന്റിലെത്തിയിരുന്നു.

എന്നാല്‍ ആഗോള വിപണികള്‍ നേട്ടത്തിലാണുള്ളത്. ഡൗ ജോണ്‍സ്ഇന്‍ഡസ്ട്രിയല്‍ ആവറേജ് 11.4 ശതമാനം കൂടി. ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ്. ഇന്നലെ 75 രൂപ 88 പൈസയായിരുന്നു വിനിമയ വിപണിയില്‍ ഡോളറിന്റെ നിരക്ക്.

Comments are closed.