കൊവിഡ് 19 : പ്രതിരോധം ഫിഫയും ലോകാരോഗ്യസംഘടനയും സംയുക്തമായി ബോധവല്‍ക്കരണ ക്യാംപെയ്ന്‍

സൂറിച്ച്: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഫിഫയും ലോകാരോഗ്യസംഘടനയും സംയുക്തമായി ബോധവല്‍ക്കരണ ക്യാംപെയ്ന്‍ നടത്തുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ലിയോണല്‍ മെസി, അലിസന്‍ ബെക്കര്‍, ഐകര്‍ കസീയസ് തുടങ്ങി ഇപ്പോള്‍ കളിക്കുന്നവരും മുന്‍ താരങ്ങളുമടക്കം 28 പേരാണ് ക്യാംപെയ്‌നിലുള്ളത്.

13 ഭാഷകളിലായി ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പിന്തുടരേണ്ട അഞ്ച് കാര്യങ്ങളാണ് കളിക്കാര്‍ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്. അതേസമയം കൊവിഡ് 19 വ്യാപനം തുടരുമ്പോള്‍ നാല് ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചപ്പോള്‍ മരണം 18000 കടന്നു. യൂറോപ്പില്‍ ഇറ്റലിയിലും സ്‌പെയിനിലും കൂട്ട മരണങ്ങള്‍ തുടരുകയാണ്. ഇറ്റലിയില്‍ കഴിഞ്ഞ ദിവസം 743 പേര്‍ മരിച്ചു. 5249 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

Comments are closed.