രാജ്യാന്തര ക്രിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയേക്കാള്‍ മികച്ച ഓള്‍റൌണ്ടര്‍ ഉണ്ടെന്ന് ബ്രാഡ് ഹോഗ്
സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഓള്‍റൌണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയേക്കാള്‍ മികച്ച ഓള്‍റൌണ്ടര്‍ ഉണ്ടെന്ന് പറയുകയാണ് ഓസ്ട്രേലിയന്‍ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്സിന്റെ പേരാണ് ഹോഗ് പറയുന്നത്.
പാണ്ഡ്യ കഴിവുള്ള താരമാണെന്നും എന്നാല്‍ തന്റെ ലോക ഇലവനില്‍ ഇടംപിടിക്കാനുള്ള അന്താരാഷ്ട്ര മത്സരം പരിചയം സ്റ്റോക്സുമായി താരതമ്യം ചെയ്യുമ്പോള്‍ താരത്തിനില്ല എന്ന് ഹോഗ് പറഞ്ഞു. അതേസമയം ഡി വൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റില്‍ ബാറ്റിംഗ് വെടിക്കെട്ട് കാഴ്ചവെച്ചിരുന്ന പാണ്ഡ്യ 55 പന്തില്‍ 20 സിക്സുകള്‍ സഹിതം 158 റണ്‍സ് നേടിയിരുന്നു.
Comments are closed.