കൊറോണ വൈറസ് : മലപ്പുറം ജില്ലയിലേയ്ക്ക് പ്രതിരോധ സാമഗ്രികള്‍ നല്‍കി രാഹുല്‍ ഗാന്ധി

മലപ്പുറം: കൊവിഡ് 19 പ്രതിരോധ നടപടികളില്‍ ഉപയോഗപ്പെടുത്തുന്നതിനായി വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് പ്രതിരോധ സാമഗ്രികള്‍ നല്‍കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി എം പി. തുടര്‍ന്ന് രാഹുല്‍ ഗാന്ധി എംപിയുടെ നിര്‍ദേശ പ്രകാരം ജില്ലയിലേക്ക് അനുവദിച്ച മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, തെര്‍മോ മീറ്ററുകള്‍ എന്നിവ എപി അനില്‍ കുമാര്‍ എംഎല്‍എ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന് കൈമാറിയിരുന്നു.

അതേസമയം ജില്ലയില്‍ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനാണ് കലക്ടര്‍മാര്‍ക്ക് സാമഗ്രികള്‍ എത്തിക്കുന്നതെന്നും കൂടുതല്‍ എം പി ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ജില്ലയുടെ ആവശ്യത്തിന്മേല്‍ ഉടന്‍ മറുപടി നല്‍കുമെന്നും എംഎല്‍എ വ്യക്തമാക്കി. എന്നാല്‍ കൊവിഡ് 19 മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ സ്‌കാനറുകള്‍ നേരത്തെ വയനാട് മണ്ഡലത്തില്‍ വിതരണം ചെയ്തിരുന്നു.

Comments are closed.