ഇറ്റലിയില്‍ കൊവിഡ് മരണം 7503 ആയി ; ഒരു ദിവസം 683 മരണം

ന്യൂയോര്‍ക്ക്: ഇറ്റലിയില്‍ കൊവിഡ് മരണം 7503 ആയി ഒരു ദിവസം 683 പേര്‍ മരിച്ചു. 5,210 പേര്‍ക്ക് പുതുതായി സ്ഥിരീകരിച്ചു. അമേരിക്കയില്‍ ഒരു ദിവസത്തിനിടെ പതിനായിരത്തിലേറെ പേര്‍ രോഗികളായി. 150-ലേറെ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. സ്‌പെയിനില്‍ 24 മണിക്കൂറില്‍ 7,457 പേര്‍ രോഗികളായി. ആകെ മരണം 3647 ആയി. കൂടാതെ ജര്‍മ്മനി, ഫ്രാന്‍സ്, ഇറാന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗം വ്യാപിക്കുകയാണ്.

അതേസമയം ”വൈറസ് നിയന്ത്രണത്തിനായി ലോകരാജ്യങ്ങള്‍ നടപടികളെടുക്കേണ്ടത് ഒരു മാസം മുമ്പായിരുന്നു. രണ്ടാമതൊരവസരമായി കണ്ട് രോഗവ്യാപനം തടയാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി പലയിടങ്ങളിലായി നിയോഗിക്കാന്‍ ഈ ആവസരം ഉപയോഗിക്കാം”, സ്രവപരിശോധനകളുടെ എണ്ണം കൂട്ടണമെന്നും രോഗബാധ സംശയിക്കുന്നവരെയെല്ലാം കണ്ടെത്തണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

Comments are closed.