Ultimate magazine theme for WordPress.

എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ ആന്റി വൈറല്‍ മരുന്ന് ചികിത്സയ്ക്ക് ഫലം കണ്ടു; ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലം നെഗറ്റീവായി

കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ ആന്റി വൈറല്‍ മരുന്ന് ചികിത്സയ്ക്ക് ഫലം കണ്ടു. ആദ്യ പരിശോധനയില്‍ പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് ടൂറിസ്റ്റിനെ മരുന്ന് പരിശോധനയ്ക്ക് വിധേയനാക്കിയത്. എന്നാല്‍ ഇപ്പോള്‍ പരിശോധനാഫലം നെഗറ്റീവായി. ഏഴുദിവസമാണ് ഇദ്ദേഹത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ മരുന്ന നല്‍കിയത്.

ചികിത്സ ആരംഭിച്ച് മൂന്നാമത്തെ ദിവസം നടത്തിയ സാമ്പിള്‍ പരിശോധനയില്‍ തന്നെ ഫലം നെഗറ്റീവായിരുന്നു. മാര്‍ച്ച് 23ന് ലഭിച്ച സാമ്പിള്‍ പരിശോധനാഫലവും നെഗറ്റീവായതിനെത്തുടര്‍ന്നാണ് അധികൃതര്‍ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. എച്ച്.ഐ.വി ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന റിറ്റോനാവിര്‍, ലോപിനാവിര്‍ എന്നീ മരുന്നുകളാണ് രോഗിയില്‍ പരീക്ഷിച്ചത്.

ടൂറിസ്റ്റിന് ആന്റി വൈറല്‍ മരുന്നുകള്‍ നല്‍കാന്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുന്‍കയ്യെടുത്ത് മരുന്ന് ലഭ്യമാക്കി. രോഗിയുടെ അനുമതിയും ലഭിച്ചു. ഇയാളുടെ ഭാര്യയും മെഡിക്കല്‍ കോളജിലുണ്ട്. ഇവരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്. കൂടാതെ ഇദ്ദേഹത്തിന്റെ സംഘത്തിലെ മറ്റ് 6 പേര്‍ കൂടി കഴിഞ്ഞ ദിവസം പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇന്ത്യയില്‍ ജയ്പൂരിലെ എസ് എം എസ് ആശുപത്രിയിലാണ് ആദ്യം ഈ ചികിത്സ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയത്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ ഇവ പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നല്‍കിയതെന്നും അവര്‍ അറിയിച്ചു.

യിച്ചു.

Comments are closed.