ഇടുക്കിയില്‍ പച്ചക്കറിക്ക് അമിത വില ഈടാക്കിയ കട പഞ്ചായത്ത് പൂട്ടിച്ചു

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് പച്ചക്കറിക്ക് അമിത വില ഈടാക്കിയ ലൈസന്‍സ് പോലും ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന കട പഞ്ചായത്ത് പൂട്ടിച്ചു. പച്ചക്കറിക്ക് 15 മുതല്‍ 20 രൂപ വരെ അധികമായി ഈടാക്കിയ നെടുങ്കണ്ടം സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പിആര്‍എസ് വെജിറ്റബിള്‍സ് ആണ് അടപ്പിച്ചത്.

തമിഴ്‌നാട് സ്വദേശി സെന്തിലിന്റെ ഉടമസ്ഥതയിലുള്ള കടയക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് പോലും ഇല്ലായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ പരാതിയില്‍ പഞ്ചായത്തും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടുകയായിരുന്നു. അതേസമയം അവശ്യസാധനങ്ങള്‍ക്ക് പല കടകളിലും അമിത വിലയാണ് ഈടാക്കുന്നത്. പരിശോധന ശക്തമാക്കാനും, തട്ടിപ്പ് ബോധ്യപ്പെട്ടാല്‍ കട അടപ്പിക്കാനും ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദ്ദേശമാണുള്ളത്.

Comments are closed.