ജമ്മു കശ്മീരില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചു ; ഇതോടെ മരണമടഞ്ഞവരുടെ എണ്ണം രാജ്യത്ത് 13 ആയി
മുംബൈ: ജമ്മു കശ്മീരില്‍ കൊവിഡ് 19 ബാധിച്ച് 65 കാരന് മരിച്ചു. ഇതോടെ രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം രാജ്യത്ത് 13 ആയി. കശ്മീരിലെ ഹൈദര്പൂരിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇയാളുടെ വീട്ടിലെ നാലുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വീട്ടിലുള്ളവരെ ഐസൊലേഷനിലേക്ക് മാറ്റി. കശ്മീരില്‍ ഇരുവരെ 11 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 5,124 പേരാണ് ക്വാറന്റൈനിലായത്. ഇവരില്‍ 3,061 പേര് വീട്ടിലും 80 പേര് ആശുപത്രിയിലുമാണ് ക്വാറന്റൈനില്‍ കഴിയുന്നത്.
1477 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലാണ്. തുടര്‍ന്ന് കശ്മീരില്‍ രോഗികളുടെ റൂട്ട്മാപ്പ് തയ്യാറാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. എന്നാല്‍ മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 15 പുതിയ കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഗോവയില്‍ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാം പുരഷന്മാരാണ്. 25,29,55 പ്രായപരിധിയില്‍ ഉള്ളവരാണ് ഇവര്‍. സ്പെയിന്, ഓസ്ട്രേലിയ, യുഎസ് എന്നിവിടങ്ങളില്‍ നിന്നും വന്നവരാണിവര്‍.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മണിപ്പൂര്‍, മിസോറം എന്നിവിടങ്ങളില്‍ ഓരോ കേസും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രാജ്യത്ത് ഇതുവരെ കോവിഡ് 19 ബാധിച്ചിരിക്കുന്നത് 656 പേര്‍ക്കാണ്. കഴിഞ്ഞ അഞ്ചു ദിവസമായി ദിവസവും 60 എന്ന നിലയിലാണ് രോഗികളുടെ എണ്ണം പെരുകുന്നത്. അതേസമയം രോഗം കുറഞ്ഞ് ആശുപത്രി വിടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ബുധനാഴ്ച പുറത്ത് പോയ എട്ടുപേര്‍ ഉള്‍പ്പെടെ 56 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.
Comments are closed.