മദ്യശാലകള്‍ അടച്ചത് പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമോയെന്ന് ആശങ്ക : കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മദ്യശാലകള്‍ അടച്ചത് പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമോയെന്ന് ആശങ്കയുള്ളതായും ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടെന്നും ചികിത്സതേടി ആള്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം ഇതിനകം നാല് പേരെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി.

സ്ഥിരം മദ്യപാനികളായ ആള്‍ക്കാര്‍ക്ക് മദ്യം കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പുതിയ സാമൂഹ്യപ്രശ്നത്തിലേക്ക് നയിക്കുമോയെന്ന ആശങ്ക ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവെച്ചതായും വളരെ ഗൗരവമേറിയ പ്രശ്‌നമാണ് ഇതെന്നാണ് തോന്നുന്നതെന്നും മന്ത്രി പറയുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ അവസാനിക്കുന്നതു വരെ നിലവിലെ സ്ഥിതി തുടരും. മദ്യം ഓണ്‍ലൈനില്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. മദ്യ ഉപഭോഗം കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

Comments are closed.