ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയുള്ളിടത്ത് ട്രെയിന്‍ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡാക്കും
തിരുവനന്തപുരം: കൊറോണയുടെ പടരുന്ന സാഹചര്യത്തില്‍ ഗ്രാമീണ മേഖലകളില്‍ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയുള്ളിടത്ത് ട്രെയിന്‍ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ റെയില്‍വേ തയ്യാറാവുന്നു. കൂടാതെ ഇതിനൊപ്പം വെന്റിലേറ്ററുകളും നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എത്രപേരെ വേണമെങ്കിലും കോച്ചുകളിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കാം.
അതേസമയം രോഗബാധയുള്ളവരെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളില്‍ സ്ഥലപരിമിതിയുള്ളതിനാലാണ് ഇത്തരത്തിലൊരു തീരുമാനവുമായി റെയില്‍വേ എത്തിയത്. ഗ്രാമങ്ങളടക്കമുള്ള വിദൂര സ്ഥലങ്ങളില്‍ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്‍.എച്ച്, ബി കോച്ചുകളെയാണ് ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റുന്നത്. കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയിലാണ് കോച്ചുകള്‍ ഇതിനായി സജ്ജീകരിച്ചുകൊണ്ടിരിക്കുന്നത്.
Comments are closed.